തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പൊതുസ്ഥലംമാറ്റ നടപടികൾ ആരംഭിച്ചതിന് ശേഷം, .മാനദണ്ഡങ്ങൾ ലംഘിച്ച് കഷ്ണം കഷ്ണമായി (Piecemeal) പുറപ്പെടുവിക്കുന്ന പ്രത്യേക സ്ഥലംമാറ്റ ഉത്തരവുകൾ നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. വകുപ്പിലെ വിവാദ സ്ഥലംമാറ്റ ഉത്തരവ് ട്രൈബ്യൂണൽ ഒരു മാസത്തേക്ക് മരവിപ്പിച്ചു (Stay).
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ജൂൺ ഒന്നിന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ (G.O.(Rt) No. ......
ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലുള്ള ലെമൺ ഗ്രീൻ റസ്റ്ററന്റിലുണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. അതേസമയം, മരണസംഖ്യ 20 ആയി ഉയർന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ......
മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. കുപ്പാടിത്തറ തെറ്റത്ത് അഫ്സില (27)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
ദോഹ: ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ സുരക്ഷാ ചുമതലകളിൽ പങ്കാളികളാകാനുള്ള ഖത്തറി സുരക്ഷാ സേനാംഗങ്ങളുടെ പ്രത്യേക സംഘം തങ്ങളുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സുരക്ഷാ പ്രവർത്തനങ്ങളിൽ ഈ ഖത്തരി സംഘം നിർണ്ണായക പങ്കുവഹിക്കും.
ആഗോള ടൂർണമെന്റിന് മുന്നോടിയായി സുരക്ഷാ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രവർത്തന സജ്ജത ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയ സമഗ്രമായ പ്രത്യേക പരിശീലന പരിപാടി വിജയകരമായാണ് സേന പൂർത്തിയാക്കിയത്.
ഖത്തർ സുരക്ഷാ സേനയുടെ പ്രത്യേക യോഗത്തിൽ കമാൻഡർ കേണൽ നവാഫ് മുഹമ്മദ് അൽ ഒതൈബി സേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ......
ബുധനാഴ്ച രാവിലെ 10 മണിയോടെ യാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫായ അമല ലോറൻസിന്റെ ചേമ്പറിൽ
ചെങ്ങന്നൂർ പെരിങ്ങാല മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവ് അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ......
ഗായികയും, തമിഴ് സിനിമാ നടൻ രവിമോഹന്റെ തോഴിയുമാണ് കെനിഷാ! രവി മോഹൻ അഭിപ്രായ വ്യത്യാസങ്ങൾ കാരണമായി തന്റെ ഭാര്യ ആർത്തിയെ പിരിഞ്ഞാണ് ഇപ്പോൾ താമസിച്ച് വരുന്നത്. അങ്ങിനെയിരിക്കെയാണ് രവി മോഹൻ കെനിഷയുമായി സുഹൃത്ബന്ധം നിലനിർത്തി പോരുന്നത്! ഇത് സംബന്ധമായി രണ്ടു കുടുംബങ്ങൾക്കിടയിലും നിലവിൽ പ്രശ്നങ്ങളുമുണ്ട്. ......
വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങൾ, പരീക്ഷകൾ, അവധികൾ, പ്രാക്ടിക്കൽ പരീക്ഷകൾ, മാതൃക പരീക്ഷകൾ, വാര്‍ഷിക പരീക്ഷകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി വി ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനും ചേര്‍ന്നാണ് പുറത്തിറക്കിയത്.
എൽ പി സ്കൂളുകളിലെ ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കിയിട്ടുണ്ട്. യു പി, എച്ച് എസ് വിഭാഗങ്ങളിൽ അഞ്ച് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിനങ്ങളായിരിക്കും.
ആഗസ്ത് 10 മുതൽ 21 വരെയായിരിക്കും ഓണ പരീക്ഷ. ......

ദോഹ: ഈ വർഷം ഒക്ടോബറിൽ ഖത്തറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ (USAR) അഭ്യാസപ്രകടനത്തിന്റെ ആതിഥേയത്വത്തിനും സംഘാടനത്തിനുമായി ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്വിയ'യും (Lekhwiya) യുണൈറ്റഡ് നേഷൻസിന്റെ ഇൻസരാഗും (INSARAG) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് കോർഡിനേഷൻ ഓഫീസിന് കീഴിലുള്ള രാജ്യാന്തര സമിതിയാണ് ഇൻസരാഗ് (International Search and Rescue Advisory Group).
ലഖ്വിയ ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മെസ്ഫർ അൽ ഷഹ്വാനിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, ലഖ്വിയക്ക് വേണ്ടി അഡ്മിനിസ്ട്രേഷൻ ആൻഡ് സപ്ലൈ അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ മുബാറക് ഷെരീദ അൽ കാബിയും ഇൻസരാഗിന് വേണ്ടി ഗ്ലോബൽ ചെയർപേഴ്സൺ അംബാസഡർ ഡൊമിനിക് സ്റ്റിൽഹാർട്ടും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.അന്താരാഷ്ട്ര സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ സന്നദ്ധതയും അടിയന്തര ഘട്ടങ്ങളിലെ പ്രതികരണ ശേഷിയും വർദ്ധിപ്പിക്കുകയാണ് ഈ സംയുക്ത അഭ്യാസപ്രകടനത്തിലൂടെ ലക്ഷ്യമിടുന്നത്.പ്രകൃതിദുരന്തങ്ങളും വലിയ പ്രതിസന്ധികളും നേരിടുന്നതിൽ യു.എൻ സംവിധാനങ്ങളുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്ന ഖത്തറിന്റെ നേതൃത്വപരമായ പങ്കിനുള്ള വലിയൊരു അംഗീകാരമായാണ് ഈ ആഗോള അഭ്യാസപ്രകടനത്തിന്റെ വേദിയായി രാജ്യം തിരഞ്ഞെടുക്കപ്പെട്ടത്. ......
ദോഹ: ഖത്തർ ചേംബറിന്റെ (QC) ഈ വർഷത്തെ രണ്ടാമത് ജനറൽ അസംബ്ലി യോഗം ജൂൺ 4 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ലുസൈലിലെ ചേംബർ ആസ്ഥാനത്ത് നടക്കും. കോറം തികയാത്തതിനെ തുടർന്ന് മാറ്റിവെച്ച യോഗമായതിനാൽ, നാളത്തെ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം എത്രയായാലും യോഗം സാധുവായിരിക്കുമെന്ന് ഖത്തർ ചേംബർ അറിയിച്ചു. ......
കൊച്ചി: കായിക രംഗത്ത് കഴിഞ്ഞ പത്ത് വർഷമായി മികവാർന്ന സേവനങ്ങൾ നടത്തിവരുന്ന അത് ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) 'കായിക സ്നേഹി' പുരസ്ക്കാരം കേരളത്തിൽ പാലക്കാടിന്റെ കായിക താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുൻ ദേശീയ മെഡൽ ജേതാവും , സതേൺ റെയിൽവേയുടെ കായിക താരവുമായ ചീഫ് ട്രാവലിങ്ങ് ടിക്കറ്റ് ഇൻസ്പെക്ടർ കണ്ണൻ കുട്ടിക്ക് ലഭിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും, കൊച്ചിൻ കസ്റ്റംസ് ഡെപുട്ടി കമ്മീഷണറും ദേശീയ കായിക താരവുമായ റോയ് വർഗീസ് ഐ.ആർ എസ് , അസോസിയേഷൻ ജനറൽ സെക്രട്ടറിയും , അർജ്ജുനാ അവാർഡ് ജേതാവും ഒളിമ്പ്യനുമായ കെ.എം ബിനു, അസോസിയേഷൻ ഭാരവാഹികളും കായിക പ്രതിഭകളുമായ ജെയിംസ് എടക്കാട്ടുകുടി, ബിനോയ് കുര്യാക്കോസ്, സുരേന്ദ്രൻ . ......